Quantcast

'അടൂരിന്റെ പരാമര്‍ശം പുരുഷാധിപത്യ - ദലിത് വിരുദ്ധ നിലപാടുകള്‍ ഉറപ്പിച്ചിരിക്കുന്നു'; പുഷ്പവതിയെ പിന്തുണച്ച് ഡബ്യൂസിസി

ഉര്‍വശിയെയും നിര്‍മാതാവ് സാന്ദ്ര തോമസിനെയും ഡബ്ല്യുസിസി അഭിനന്ദിച്ചു

MediaOne Logo

Web Desk

  • Updated:

    2025-08-08 16:14:55.0

Published:

8 Aug 2025 9:38 PM IST

അടൂരിന്റെ പരാമര്‍ശം പുരുഷാധിപത്യ - ദലിത് വിരുദ്ധ നിലപാടുകള്‍ ഉറപ്പിച്ചിരിക്കുന്നു; പുഷ്പവതിയെ പിന്തുണച്ച് ഡബ്യൂസിസി
X

തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവിലെ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം പുരുഷാധിപത്യ ദലിത് വിരുദ്ധ നിലപാടുകള്‍ ഉറപ്പിച്ചിരിക്കുന്നുവെന്ന് ഡബ്യൂസിസി. പുഷ്പാവതിക്കെതിരായ പരാമര്‍ശത്തില്‍ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പുഷ്പവതിയെ പിന്തുണക്കുന്നുവെന്നും ഡബ്യൂസിസി പറഞ്ഞു.

ഉര്‍വശിയെയും നിര്‍മാതാവ് സാന്ദ്ര തോമസിനെയും ഡബ്ല്യുസിസി അഭിനന്ദിച്ചു. ഉര്‍വശി ഏറ്റുമുട്ടുന്നത് കേന്ദ്രത്തിന്റെ സിനിമ അവാര്‍ഡ് നിര്‍ണയ തീരുമാനത്തിനെതിരെയാണെന്നും സാന്ദ്രാ തോമസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പോരാടുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ശ്വേതാ മേനോന്‍ അടക്കം സിനിമ സംഘടനകളുടെ മുന്‍നിരയിലേക്ക് വരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള നിലപാടുകളെയും ഡബ്ല്യുസിസി അപലപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡബ്ല്യുസിസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

TAGS :

Next Story