Quantcast

'കേരളത്തിലെ ചില സിറ്റിങ് എം.പിമാർ തോൽക്കുമെന്ന തരത്തിലുള്ള ഒരു സർവേ റിപ്പോർട്ടും കിട്ടിയിട്ടില്ല': കെ.സി വേണുഗോപാൽ

''തന്റെ പേരിൽ കോൺഗ്രസിൽ ഗ്രൂപ്പുണ്ടാക്കുന്നവർ നാളെ വിവരമറിയുമെന്നും കോൺഗ്രസിൽ ഗ്രൂപ്പ് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്''

MediaOne Logo

Web Desk

  • Updated:

    2023-10-15 10:17:44.0

Published:

15 Oct 2023 3:46 PM IST

KC Venugopal says congress did not fall into any trap of BJP
X

തിരുവനന്തപുരം: കേരളത്തിലെ ചില സിറ്റിങ് എം.പിമാർ തോൽക്കുമെന്ന തരത്തിലുള്ള ഒരു സർവേ റിപോർട്ടും എ.ഐ.സി.സിക്ക് കിട്ടിയിട്ടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഇതെല്ലാം മാധ്യമ പ്രചാരണം മാത്രമാണ്. തന്റെ പേരിൽ കോൺഗ്രസിൽ ഗ്രൂപ്പുണ്ടാക്കുന്നവർ നാളെ വിവരമറിയുമെന്നും കോൺഗ്രസിൽ ഗ്രൂപ്പ് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

''കോൺഗ്രസിന്റെ പക്കൽ അങ്ങനെയൊരു റിപ്പോർട്ട് ഇല്ല, കിട്ടിയിട്ടുമില്ല. കോൺഗ്രസ് അത്തരം റിപ്പോർട്ടുമായി ചർച്ച ചെയ്തിട്ടുമില്ല. ആരുടെതാണ് റിപ്പോർട്ട് എന്ന് എനിക്കറിയില്ല. 2014ലും ഇങ്ങനെയൊരു വാർത്തയുണ്ടായിരുന്നു. കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളയാളുകൾ തോറ്റുപോകുമെന്ന്. ഇതെല്ലാം വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്. പൂർണമായും തള്ളിക്കളയുന്നു''- കെ.സി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനുഗോലു റിപ്പോർട്ടിന്റെ പശ്ചാതലത്തിലാണ് കെ.സി വേണുഗോപാലിന്റെ പ്രതികരണം. കേരളത്തിലെ ഏതാനും എംപിമാർ തോൽക്കുമെന്ന് കനുഗോലു റിപ്പോർട്ടിലുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.


TAGS :

Next Story