Quantcast

മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: പിടിയിലായ ബിജെപി പ്രവർത്തകന്‍റെ വീട്ടില്‍നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി

ചിത്രരാജിനെ ചെന്നൈയിൽ നിന്നാണ് പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    7 Oct 2025 1:44 PM IST

മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: പിടിയിലായ ബിജെപി പ്രവർത്തകന്‍റെ വീട്ടില്‍നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി
X

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചതിൽ പിടിയിലായ ബിജെപി പ്രവർത്തകൻ ചിത്രരാജിനെ തിരുവനന്തപുരത്ത് എത്തിച്ചു.ചെന്നൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ചിത്രരാജിന്റെ വീട്ടിൽ നിന്ന് മാരാകയുധങ്ങളും കണ്ടെത്തി. പൊലീസ് നടത്തിയ റെയ്ഡിലാണ് വീട്ടില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തിയത്.

കേരള-തമിഴ്നാട് പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. മതവികാരം വ്രണപ്പെടുത്തുക, കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

കഴിഞ്ഞദിവസമാണ് ഇയാള്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.സാമൂഹ്യപ്രവര്‍ത്തകനായ അന്‍സാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാമനപുരം മണ്ഡലം കമ്മിറ്റിയുടെ സോഷ്യല്‍മീഡിയ ചുമതല നല്‍കിയതെന്ന് ബിജെപി അറിയിച്ചു. ഇയാളുടെ സ്വന്തം ഫേസ്ബുക്ക് പേജിലാണ് അധിക്ഷേപ പോസ്റ്റിട്ടത്.കേസെടുത്തതിന് പിന്നാലെ ചിത്രരാജ് ഒളിവില്‍ പോയിരുന്നു.


TAGS :

Next Story