ഇസ്‌ലാമോഫോബിയ പഠനങ്ങൾക്കായി മലയാളത്തിലെ ആദ്യ പ്ലാറ്റ്‌ഫോം മാർച്ച് 15ന് വായനക്കാരിലേക്ക്
islamophobiawatch.org എന്ന പേരിലാണ് പുതിയ പ്ലാറ്റ്‌ഫോം എത്തുന്നത്

കോഴിക്കോട്: ഇസ്‌ലാമോഫോബിയ പഠനങ്ങൾക്കായി മലയാളത്തിലെ ആദ്യ പ്ലാറ്റ്‌ഫോം നാളെ (മാർച്ച് 15)ന് വായനക്കാരിലേക്ക്. islamophobiawatch.org എന്ന പേരിലാണ് പുതിയ പ്ലാറ്റ്‌ഫോം എത്തുന്നത്. 150ൽ കൂടുതൽ ലേഖനങ്ങളും വിശകലനവുമായി islamophobia.org ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിലാണ് വായനക്കാരിലേക്ക് എത്തുന്നത്.
ലിംഗവൽകൃത ഇസ്‌ലാമോഫോബിയ: ഒരു പരിചയം, ഇസ്‌ലാമോഫോബിയയുടെ കേരളീയ വർത്തമാനം, മീമുകളും ഹ്യൂമറും: ഡിജിറ്റൽ ഇസ്‌ലാമോഫോബിയയെക്കുറിച്ച്, ഇസ്‌ലാമോഫോബിയ: മൂന്ന് സ്കൂൾ ഓഫ് തോട്ടുകൾ, ഹിജാബ്, ഉച്ചഭാഷിണികൾ: നിയമ പരീക്ഷയും ഹിന്ദുത്വമാനദണ്ഡങ്ങളും, കേരളത്തിലെ കാമ്പസുകളും ഇസ്‌ലാമോഫോബിയയും: അനുഭവവും വിശകലനവും, ഇസ്‌ലാമോഫോബിയയുടെ ആന്തരികവൽക്കരണം തുടങ്ങി നിരവധി വിഷയങ്ങൾ പുതിയ പ്ലാറ്റ്ഫോമിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
Next Story
Adjust Story Font
16

