കണ്ണൂർ ശ്രീകണ്ഠാപുരത്ത് യുപി സ്വദേശി മരിച്ച സംഭവം; ആൾക്കൂട്ട ആക്രമണ നിയമപ്രകാരം കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി
നയിമിനെ അക്രമിച്ചെന്ന പരാതിയിൽ കട ഉടമ ജോണി സെബാസ്റ്റ്യൻ്റെ മൊഴി ശ്രീകണ്ഠാപുരം പൊലീസ് രേഖപ്പെടുത്തി

കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് യുപി സ്വദേശി മരിച്ച സംഭവത്തിൽ ആൾക്കൂട്ട ആക്രമണ നിയമപ്രകാരം കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി ഷാജഹാൻ ഐച്ചേരി ആവശ്യപ്പെട്ടു.
സംഭവത്തിൽ പൊലീസ് കാട്ടുന്ന മെല്ലെപ്പോക്ക് പ്രതികളെ രക്ഷപ്പെടാൻ ഇടയാക്കും. നയിം സൽമാനിയുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നൽകണമെന്നും വെൽഫയർ പാർട്ടി ആവശ്യം ഉന്നയിച്ചു. നയിമിനെ അക്രമിച്ചെന്ന പരാതിയിൽ കട ഉടമ ജോണി സെബാസ്റ്റ്യൻ്റെ മൊഴി ശ്രീകണ്ഠാപുരം പൊലീസ് രേഖപ്പെടുത്തി.
മുടിമുറിപ്പിച്ചതിന്റെ കൂലിയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച പയറ്റിയാല്‍ സ്വദേശി ജിസ് വര്‍ഗീസ് നയിമുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ക്രിസ്മസ് ദിവസം വൈകിട്ട് കടയിലെത്തിയ ജിസ് വര്‍ഗീസും കൂട്ടുകാരും ചേര്‍ന്ന് നയിമിനെയും മകനെയും ആക്രമിച്ചു. തടയാനെത്തിയ കടയുടമ ജോണിയെയും സംഘം മര്‍ദിച്ചു. അന്ന് രാത്രി നയിമിന്റെ കൊട്ടൂര്‍ വയലിലെ താമസ സ്ഥലത്തും സംഘമെത്തി നയിമിന്റെ ബൈക്ക് അടക്കം തകര്‍ത്തു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാന്‍ ഇരിക്കെ വെള്ളിയാഴ്ച രാവിലെ ശ്രീകണ്ഠാപുരം മരമില്ലിന് സമീപം നയിം റോഡില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
Adjust Story Font
16

