'വംശീയ ഭരണകൂടത്തിനെതിരെ രാജ്യത്ത് ഉയർന്നുവന്ന ജനാധിപത്യ പോരാട്ടത്തെ ശക്തിപ്പെടുത്തും' :റസാഖ് പാലേരി
വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം നവംബർ 21 മുതൽ എറണാകുളത്ത്

എറണാകുളം: രാജ്യത്തെ മുഴുവൻ ജനാധിപത്യ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തി ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന വംശീയ ഭരണകൂടത്തിനെതിരെ രാജ്യത്തെ യുവാക്കളും രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളും നടത്തിവരുന്ന ജനാധിപത്യ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. മൂന്നുദിവസം നീണ്ടുനിൽക്കുന്ന പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിലെ പ്രധാന രാഷ്ട്രീയ ചർച്ച ഇതായിരിക്കും. എറണാകുളത്ത് നടന്ന മീറ്റ് ദി പ്രസിൽ വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളന പരിപാടികൾ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ വംശീയാധിപത്യത്തിത്തിന് കീഴിലാക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ മുഖ്യാതിഥികളാകും. നവംബർ 21 രാവിലെ 10 മണിക്ക് ടൗൺഹാളിൽ പതാക ഉയർത്തി ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ബൽക്കിസ് ബാനു പങ്കെടുക്കും. പാർട്ടി ദേശീയ പ്രസിഡന്റ് ഡോ. റഈസുദ്ദീൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജന്തർ മന്തർ പ്രക്ഷോഭത്തിലെ സമര നായികയും വിദ്യാർഥി നേതാവുമായ ഹൈഫ ഷഫീഖ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
Adjust Story Font
16

