Quantcast

ക്ഷേമ പെൻഷൻ; ഒരു മാസത്തെ കുടിശ്ശിക വിതരണം ഇന്ന് മുതൽ

ജൂലൈ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. മൂന്ന് മാസത്തെ കുടിശ്ശിക കൂടി നൽകാനുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-11-17 03:11:10.0

Published:

17 Nov 2023 2:55 AM GMT

welfare pension to be distributed from today
X

സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ നടക്കും. ജൂലൈ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. മൂന്ന് മാസത്തെ കുടിശ്ശിക കൂടി നൽകാനുണ്ട്. അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് 667 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.

ക്ഷേമപെൻഷന് പണമനുവദിച്ചു എന്ന് ഞായറാഴ്ച തന്നെ ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചിരുന്നുവെങ്കിലും ഇതിൽ ഉത്തരവായിരുന്നില്ല. തുടർന്ന് ധനവകുപ്പിന് പണം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടികൾ നീണ്ടു പോകുന്നതെന്ന് വിമർശവുമുയർന്നു. പിന്നാലെയാണ് ഇന്നലെ ഒരു മാസത്തെ പെൻഷന് പണമനുവദിച്ചു കൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങിയത്.

ഇന്ന് മുതൽ 26 വരെയാകും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തുക. നവകേരള സദസ്സ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഒരു മാസത്തെ പെൻഷൻ എങ്കിലും കൊടുക്കണം എന്ന നിർബന്ധാവസ്ഥയിൽ സർക്കാർ എത്തിയിരിക്കുന്നത്.

മൂന്ന് മാസത്തെ കുടിശ്ശികയാണ് ഇനി നൽകാനുള്ളത്. ഇത് കൂടാതെ ജൂലൈ മാസത്തെ ക്ഷേമനിധി പെൻഷനും കിട്ടാനുണ്ട്. ഇതിനുള്ള ഉത്തരവ് പ്രത്യേകമിറങ്ങും എന്നാണ് ധനവകുപ്പ് അറിയിക്കുന്നത്.

TAGS :

Next Story