Quantcast

കൊച്ചുവേളിയിൽ തിമിംഗല സ്രാവ് വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു

കൊച്ചുവേളി സ്വദേശി ബൈജുവിന്‍റെ വലയിലാണ് തിമിംഗല സ്രാവ് കുടുങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2025-03-04 13:38:28.0

Published:

4 March 2025 6:57 PM IST

whale shark
X

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിൽ തിമിംഗല സ്രാവ് വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു. കൊച്ചുവേളി സ്വദേശി ബൈജുവിന്‍റെ വലയിലാണ് തിമിംഗല സ്രാവ് കുടുങ്ങിയത്. അതേസമയം കൊല്ലം കാവനാട് ഫാത്തിമ തുരുത്തിൽ അഷ്ടമുടിക്കായലിൽ അടിഞ്ഞ തിമിംഗല സ്രാവിനെ വെള്ളത്തിൽ നിന്ന് നീക്കം ചെയ്തു.

കൊച്ചുവേളി തീരത്ത് രാവിലെ എട്ടുമണിയോടെ മത്സ്യബന്ധനത്തിന് പോയി മടങ്ങിവന്ന സംഘത്തിന്‍റെ വലയിലാണ് രണ്ട് തിമിംഗലസ്രാവുകൾ പെട്ടത്. വല വലിച്ചു കയറ്റുമ്പോഴാണ് സ്രാവുകൾ ശ്രദ്ധയിൽപ്പെടുന്നത്. വല മുറിച്ച് തൊഴിലാളികൾ ഇവയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. കടലിലേക്ക് സ്രാവുകളിൽ ഒന്ന് നീന്തിപ്പോയി. തിരയിൽ പെട്ട് മണലിൽ ഉറച്ചുപോയ രണ്ടാമൻ കരയിൽ കുടുങ്ങി. തിമിംഗലസ്രാവിന് ഏകദേശം രണ്ടായിരത്തിലധികം കിലോ തൂക്കം വരും.

ഒന്ന് തിരികെ നീന്തി പോയി. മണലിൽ ഉറച്ചുപോയ രണ്ടാമത്തെ തിമിംഗല സ്രാവിന് രക്ഷപെടാനായില്ല. വേലിയിറക്കത്തിന്‍റെ സമയമായതിനാൽ സ്രാവിനെ തിരികെ അയക്കുന്നത് ദുഷ്കരമായിരുന്നു. അതിനിടെ കൊല്ലം കാവനാട് ഫാത്തിമ തുരുത്തിൽ അഷ്ടമുടിക്കായലിൽ അടിഞ്ഞ കൂറ്റൻ തിമിംഗല സ്രാവിനെ വെള്ളത്തിൽ നിന്ന് നീക്കം ചെയ്തു. വനം ഉദ്യോഗസ്ഥർ എത്തി പോസ്റ്റ്മോർട്ടം ചെയ്താൽ മാത്രമേ സ്രാവ് ചത്തതിന്‍റെ കാരണം വ്യക്തമാകൂ. പത്തനാപുരത്ത് ആവും പോസ്റ്റ്മോർട്ടം നടക്കുക.



TAGS :

Next Story