Quantcast

കാരണം കാണിക്കാൻ ഞാൻ എന്ത് തെറ്റ് ചെയ്തു; ഡോ.ഗോപിനാഥ് രവീന്ദ്രൻ

'നിരവധി തവണ ക്രിമിനലെന്ന് വിളിച്ചാൽ ഒരാൾ ക്രിമിനലാണെന്ന് ആളുകൾ കരുതും'

MediaOne Logo

Web Desk

  • Updated:

    2022-10-25 07:19:11.0

Published:

25 Oct 2022 6:01 AM GMT

കാരണം കാണിക്കാൻ ഞാൻ എന്ത് തെറ്റ് ചെയ്തു; ഡോ.ഗോപിനാഥ് രവീന്ദ്രൻ
X

തിരുവനന്തപുരം: കാരണം കാണിക്കാൻ താൻ എന്ത് തെറ്റ് ചെയ്തുവെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ. ' ഷോ കോസിന് ഞാനെന്ത് മറുപടി കൊടുക്കണമെന്ന് അറിയില്ല. തന്നെ നിയമിച്ചവർക്കാണ് മറുപടി പറയാനാവുക. കെ.ടി.യു കേസിലെ വിധി എല്ലാവർക്കും ബാധകമാകുമെന്നാണ് താൻ കരുതുന്നതെന്നും നിയമകാര്യങ്ങൾ കൂടുതൽ അറിയില്ലെന്നും കണ്ണൂർ വി.സി പറഞ്ഞു

'സെർച്ച് കമ്മറ്റിയിൽ എത്ര പേരുണ്ടെന്നൊന്നും തനിക്കറിയില്ല. താൻ കേരളത്തിൽ പോലും ഇല്ലാത്ത ആളാണ്.കേരളത്തിൽ ആദ്യഘട്ടത്തിൽ യു.ജി.സി നിയമം പാലിച്ചിരുന്നില്ല. പഴയ രീതിയാണ് ഇവിടെ ഫോളോ ചെയ്തിരുന്നത്. നിരവധി തവണ ക്രിമിനലെന്ന് വിളിച്ചാൽ ഒരാൾ ക്രിമിനലാണെന്ന് ആളുകൾ കരുതുമെന്നും അദ്ദേഹം പറഞ്ഞു.

'നടപടിക്ക് പിന്നിൽ മറ്റ് താൽപര്യങ്ങളുണ്ട്. നടപടി സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. വൈസ് ചാൻസലറെ മാറ്റിയാൽ വി.സിയും പ്രോവിസിയും ഇല്ലാത്ത അവസ്ഥ വരുമെന്നും ഗോപിനാഥ് രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.


TAGS :

Next Story