Quantcast

'നേതാവൊക്കെയാകും, അബ്ദുല്ലക്കുട്ടിക്ക് ബിജെപിയുടെ ആശയത്തെക്കുറിച്ച് എന്തറിയാം'; ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍

'അടുത്തകാലത്ത് ശോഭാ സുരേന്ദ്രന്‍ എന്നെ വിളിച്ചു 'മുകുന്ദേട്ടൻ എന്നെ ശപിച്ചിട്ടുണ്ടോ'എന്ന് ചോദിച്ചു'

MediaOne Logo

ijas

  • Updated:

    2021-10-31 11:19:27.0

Published:

31 Oct 2021 10:56 AM GMT

നേതാവൊക്കെയാകും, അബ്ദുല്ലക്കുട്ടിക്ക് ബിജെപിയുടെ ആശയത്തെക്കുറിച്ച് എന്തറിയാം; ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍
X

ബി.ജെ.പിയില്‍ ചേരുന്ന മറ്റു പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്ന രീതിയെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍. മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് പി.പി മുകുന്ദന്‍ ആഞ്ഞടിച്ചത്. അല്‍ഫോന്‍സ് കണ്ണന്താനം, ടോം വടക്കന്‍, അബ്ദുല്ലക്കുട്ടി എന്നിവര്‍ക്ക് ബി.ജെ.പിയില്‍ വലിയ പദവികള്‍ നല്‍കുമ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് അത് ദഹിക്കുമോയെന്നും പി.പി മുകുന്ദന്‍ ചോദിച്ചു.

ബംഗാളിൽ ബിജെപിയിലേക്കു വന്നവരെല്ലാം തിരികെ പോകുകയല്ലേയെന്നും അബ്ദുല്ലക്കുട്ടി നേതാവാകുമായിരിക്കും പക്ഷേ ബിജെപിയുടെ ആശയത്തെക്കുറിച്ച് അദ്ദേഹത്തിന് എന്തറിയാമെന്നും മുകുന്ദന്‍ പരിഹസിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനം കിട്ടിയപ്പോൾ അബ്ദുല്ലക്കുട്ടി തന്നെ കാണാൻ വന്നെങ്കിലും 'സമയമായിട്ടില്ലല്ലോ' എന്ന് പറയുകയാണുണ്ടായതെന്നും പി.പി മുകുന്ദന്‍ പറഞ്ഞു.

ബി.ജെ.പിയിലെ ഗ്രൂപ്പിസത്തെയും മുകുന്ദന്‍ വിമര്‍ശിച്ചു. അഭിപ്രായ ഐക്യം ഇല്ലായ്മയുണ്ട്. അതിനെ എന്തു വിളിച്ചാലും തരക്കേടില്ലെന്നും പല കാര്യങ്ങളിലും ഏകാഭിപ്രായമില്ലെന്നും മുകുന്ദന്‍ പറഞ്ഞു.

'അടുത്തകാലത്ത് ശോഭാ സുരേന്ദ്രന്‍ എന്നെ വിളിച്ചു, 'മുകുന്ദേട്ടൻ എന്നെ ശപിച്ചിട്ടുണ്ടോ'എന്ന് ചോദിച്ചു. 'അതെന്തിനാണ്' എന്നു ഞാൻ ചോദിച്ചു. ജ്യോത്സ്യനെ കണ്ടപ്പോൾ ഗുരുശാപമുണ്ടെന്ന് അവരോടു പറഞ്ഞുപോലും.‍ 'ഞാനതു ചെയ്യില്ല. അഞ്ചാറു മാസത്തേക്ക് നീ മിണ്ടാതിരിക്ക്' എന്നു പറഞ്ഞു. എന്നോട് അങ്ങനെ ചോദിക്കാനുളള സ്വാതന്ത്ര്യം അവർക്കും പറയാനുള്ള സ്വാതന്ത്ര്യം എനിക്കുമുണ്ട്. ഏതു കാര്യവും ചെയ്യുന്നത് ബന്ധപ്പെട്ടയാളെ കൂടി വിശ്വാസത്തിലെടുത്തായിരിക്കണം. പല കാര്യങ്ങളും തന്നോട് പറയാതെ ചെയ്തു എന്ന വിഷമം ശോഭയ്ക്കുണ്ട്'; മുകുന്ദന്‍ പറഞ്ഞു.

ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും മുകുന്ദന്‍ വിമര്‍ശമുയര്‍ത്തി. കുഴല്‍പ്പണക്കേസില്‍ ആരോപണങ്ങൾ ഉയർന്നപ്പോൾ സുരേന്ദ്രൻ മാറി നിന്നിരുന്നുവെങ്കിൽ ആളുകൾക്ക് വിശ്വാസവും മതിപ്പും കൂടുമായിരുന്നു. പിന്നീട് സുരേന്ദ്രനു തിരിച്ചു വരാമായിരുന്നു. പക്ഷേ അങ്ങനെ ചെയ്തില്ല'- മുകുന്ദന്‍ പറഞ്ഞു.

TAGS :

Next Story