Quantcast

പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; എട്ട് പേര്‍ക്ക് പരിക്കേറ്റു

ബൈക്കില്‍ യാത്ര ചെയ്യവേയാണ് രണ്ടു പേര്‍ക്ക് പരിക്കേറ്റത്, വീട്ടുമുറ്റത്തും സമീപപ്രദേശങ്ങളില്‍ നിന്നുമാണ് മറ്റുള്ളവര്‍ പന്നിയുടെ ആക്രമണം നേരിട്ടത്

MediaOne Logo

Web Desk

  • Updated:

    2023-01-28 15:38:23.0

Published:

28 Jan 2023 9:04 PM IST

Wild boar, boar attack, injured
X

പ്രതീകാത്മക ചിത്രം

കോഴിക്കോട്: പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ അക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് പേരാമ്പ്ര ഹൈസ്‌കൂളിന് സമീപത്തും കല്ലോട്, എരവട്ടൂര്‍, തുടങ്ങിയ സ്ഥലങ്ങളിലും പന്നിയുടെ ആക്രമണമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യവേയാണ് രണ്ടു പേര്‍ക്ക് പരിക്കേറ്റത്, വീട്ടുമുറ്റത്തും സമീപപ്രദേശങ്ങളില്‍ നിന്നുമാണ് മറ്റുള്ളവര്‍ പന്നിയുടെ ആക്രമണം നേരിട്ടത്.

പരിക്കേറ്റവര്‍ പേരാമ്പ്ര താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സതേടി. പ്രദേശത്ത് പഞ്ചായത്ത് അധികൃതരും, വനംവകുപ്പ് ഉദ്ദ്യോഗസ്ഥരും പേരാമ്പ്ര പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

TAGS :

Next Story