വന്യജീവി ആക്രമണം: വനത്തിന് അകത്തായാലും പുറത്തായാലും ധനസഹായം
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം നൽകുന്നതിലെ മാനദണ്ഡത്തിൽ മാറ്റം. വന്യജീവി ആക്രമണം വനത്തിന് അകത്തായാലും പുറത്തായാലും ധനസഹായം നൽകാൻ തീരുമാനമായി. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും. നാല് ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്ന് നൽകും. ആറ് ലക്ഷം രൂപ വനം വകുപ്പിൻ്റെ തനത് ഫണ്ടിൽ നിന്ന് നൽകും.
പാമ്പ്, തേനീച്ച, കടന്നൽ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് 4 ലക്ഷം രൂപയും നൽകും. മനുഷ്യ - വന്യജീവി സംഘർഷം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉത്തരവ്.
Next Story
Adjust Story Font
16

