Quantcast

വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ കുടുംബത്തിന് 24 മണിക്കൂറും സുരക്ഷയൊരുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി

പെൺകുട്ടിയുടെ അച്ഛനെ കഴിഞ്ഞ ദിവസം വിചാരണക്കോടതി വെറുതെവിട്ട അർജുന്റെ ബന്ധു കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    9 Jan 2024 9:22 PM IST

will ensure security for vandiperiyar girls family says police
X

തൊടുപുഴ: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് പൂർണ സുരക്ഷയൊരുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപ്‌. പെൺകുട്ടിയുടെ വീടും പരിസരവും 24 മണിക്കൂറും പൊലീസ് നിരീക്ഷണത്തിലായിരിക്കും. സ്ഥലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കും. ഇതുസംബന്ധിച്ച് വണ്ടിപ്പെരിയാർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

പെൺകുട്ടിയുടെ അച്ഛനെ കഴിഞ്ഞ ദിവസം വിചാരണക്കോടതി വെറുതെവിട്ട അർജുന്റെ ബന്ധുവായ പാൽരാജ് കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പാൽരാജിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോവുമ്പോൾ പാൽരാജ് അശ്ലീലം ആംഗ്യം കാണിച്ചു. ഇത് ചോദ്യം ചെയ്തതോടെ ഇവർ തമ്മിൽ വാക്കുതർക്കമായി. ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും പാൽരാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു. എന്നാൽ സ്വയംരക്ഷക്ക് വേണ്ടിയാണ് കുത്തിയതെന്നാണ് പാൽരാജ് പൊലീസിനോട് പറഞ്ഞത്.

TAGS :

Next Story