എലപ്പുള്ളിയിലെ ബ്രൂവറിയുമായി മുന്നോട്ട് പോകും: എം.വി. ഗോവിന്ദന്‍
പാലക്കാട് ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ വിമർശനങ്ങൾക്കായിരുന്നു മറുപടി

പാലക്കാട് : എലപ്പുള്ളിയിലെ ബ്രൂവറിയുമായി മുന്നോട്ട് പോകുമെന്ന് എം.വി ഗോവിന്ദൻ . പാലക്കാട് ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ വിമർശനങ്ങൾക്കായിരുന്നു മറുപടി. വിവാദങ്ങൾക്ക് പിന്നിൽ ചില ഗൂഢലക്ഷ്യങ്ങൾ എന്നും ഗോവിന്ദൻ പ്രതിനിധികളോട് പറഞ്ഞു. കൊഴിഞ്ഞാമ്പാറ വിഭാഗീയതയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കണമെന്ന് പാലക്കാട് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
അതേസമയം ബ്രൂവറിയിൽ സിപിഐയുടെ പിന്തുണ ഉറപ്പാക്കി എക്സൈസ് മന്ത്രി എം.ബി രാജേഷ് . പദ്ധതിയെ കുറിച്ച് ബിനോയ് വിശ്വത്തോട് വിശദീകരിച്ചു. പദ്ധതി കൊണ്ട് ജലദൗർലഭ്യം ഉണ്ടാകില്ലെന്ന് രാജേഷ് അറിയിച്ചു . പദ്ധതിയെ ബിനോയ് വിശ്വം എതിർത്തില്ല. രണ്ട് ദിവസം മുൻപ് എം.എൻ സ്മാരകത്തിലെത്തിയാണ് ബിനോയ് വിശ്വത്തെ കണ്ടത് .
Adjust Story Font
16

