വെൽഫെയർ പാർട്ടിയുമായി എതെങ്കിലും പാർട്ടികൾ കൂട്ടുകൂടുന്നതിനെക്കുറിച്ച് അഭിപ്രായം പറയില്ല: അബ്ദുല്ലക്കോയ മദനി
'എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഒരേ നിലപാടാണ്'

കോഴിക്കോട്: വെൽഫയർ പാർട്ടിയുമായി എതെങ്കിലും പാർട്ടികൾ കൂട്ടുകൂടുന്നതിനെക്കുറിച്ച് അഭിപ്രായം പറയില്ലെന്ന് കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി. അത് രാഷട്രീയ പാർട്ടികൾക്ക് തീരുമാനിക്കാമെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഒരേ നിലപാടാണെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു.
ഞങ്ങള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഞങ്ങളുടെ ആളുകളുണ്ട്. ഇസ്‌ലാമിന് വിരുദ്ധമല്ലാത്ത ഏത് രാഷ്ട്രീയ ആശയങ്ങളോടും യോജിക്കാവുന്നതാണെന്നും കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ വീക്ഷണത്തോട് തങ്ങള്‍ തീര്‍ത്തും എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്ത കാണാം:
Next Story
Adjust Story Font
16

