Quantcast

സംഘപരിവാര്‍ മുതലെടുപ്പ് നടത്തുന്നു; മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

ബിജെപി അടക്കമുള്ള സംഘടനകള്‍ വർഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2024-11-04 05:46:22.0

Published:

4 Nov 2024 10:33 AM IST

v abdurahiman
X

തിരുവനന്തപുരം: മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. വിഷയത്തിൽ സംഘപരിവാർ മുതലെടുപ്പ് നടത്തുകയാണെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

മുനമ്പത്തെ ഭൂമിപ്രശ്നം ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അതുകൊണ്ട് തന്നെ ഇതൊരു രാഷ്ട്രീയ വിവാദമാക്കേണ്ട കാര്യമില്ല. അവിടെ ബിജെപി അടക്കമുള്ള കക്ഷികള്‍ രാഷ്ട്രീയ, വര്‍ഗീയ മുതലെടുപ്പ് നടത്തുകയാണ്. ഈ ഭൂമിയുമായി ബന്ധപ്പെട്ട കേസ് വരുമ്പോള്‍ തന്നെ സര്‍ക്കാരിന് ഒരു നിലപാട് ഉണ്ടായിരുന്നു. പണം കൊടുത്ത് ഭൂമി വാങ്ങിയവരെ കുടിയിറക്കില്ല. വിവാദ ഭൂമിയില്‍ താമസിക്കുന്നവരുടെ കൂടെയാണ് സര്‍ക്കാര്‍. അതിലൊരു സംശയവുമില്ല. സര്‍ക്കാര്‍ മുനമ്പം വിഷയം കൃത്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ആളുകളെ കുടിയൊഴിപ്പിക്കാതെയുള്ള ഒരു പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.



TAGS :

Next Story