Quantcast

മാനസിക സമ്മർദം മൂലം മാറിനിന്നു; കാണാതായ എസ്ഐ തിരിച്ചെത്തി

ഇന്ന് രാവിലെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് രാജേഷ് എത്തിയത്

MediaOne Logo

Web Desk

  • Published:

    17 Jun 2024 10:06 AM IST

മാനസിക സമ്മർദം മൂലം മാറിനിന്നു; കാണാതായ എസ്ഐ തിരിച്ചെത്തി
X

കോട്ടയം: കാണാതായ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷ് തിരിച്ചെത്തി. ഇന്ന് രാവിലെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് രാജേഷ് എത്തിയത്. മാനസിക സമ്മർദം മൂലം മാറിനിന്നതാണെന്ന് രാജേഷിന്റെ മൊഴി.

ജൂൺ പതിനാലിന് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ രാജേഷിനെ അന്ന് മുതൽ കാണാനില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. കേസ് രജിസ്റ്റർ ചെയ്തതിനാൽ കോടതിയിൽ ഹാജരാക്കുന്നതടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കാനുണ്ട്.

TAGS :

Next Story