Quantcast

തിരുവല്ലം കസ്റ്റഡി മരണം: മർദനമേറ്റ് സുരേഷ് നിലവിളിക്കുന്നത് കേട്ടെന്ന് ദൃക്‌സാക്ഷി

സുരേഷിനൊപ്പം അറസ്റ്റിലായ വിനീതിന്റെ ഭാര്യയാണ് വിചിത്ര. വിനീതിനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയപ്പോഴാണ് സുരേഷിനെ മർദിക്കുന്നത് കണ്ടതെന്ന് ഇവർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    14 March 2022 7:02 AM GMT

തിരുവല്ലം കസ്റ്റഡി മരണം: മർദനമേറ്റ് സുരേഷ് നിലവിളിക്കുന്നത് കേട്ടെന്ന് ദൃക്‌സാക്ഷി
X

തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. മർദനമേറ്റ് സുരേഷ് നിലവിളിക്കുന്നത് കേട്ടെന്ന് ദൃക്‌സാക്ഷിയായ യുവതി പറഞ്ഞു. മർദിച്ചശേഷം സുരേഷിന് എഴുന്നേറ്റ് നിൽക്കാനാവാതെയായി. സുരേഷിനെ ബലംപ്രയോഗിച്ച് പൊലീസ് എഴുന്നേൽപ്പിച്ച് നിർത്താൻ ശ്രമിച്ചു. സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ പോലും പൊലീസ് തയ്യാറായില്ല നടക്കാനാവാത്ത സുരേഷിനെ റോഡ് വരെ പോലീസുകാർ വലിച്ചുകൊണ്ട് പോയി. നിവർന്നുനിൽക്കാൻ ആവാത്ത സുരേഷിനോട് സ്റ്റേഷനുള്ളിൽ നടക്കാൻ ആവശ്യപ്പെട്ടെന്നും വിചിത്ര പറഞ്ഞു.

സുരേഷിനൊപ്പം അറസ്റ്റിലായ വിനീതിന്റെ ഭാര്യയാണ് വിചിത്ര. വിനീതിനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയപ്പോഴാണ് സുരേഷിനെ മർദിക്കുന്നത് കണ്ടതെന്ന് ഇവർ പറഞ്ഞു. മർദിക്കുന്നത് കണ്ടകാര്യം പുറത്തുപറഞ്ഞാൽ ഭർത്താവിനെതിരെ കള്ളക്കേസുകൾ എഴുതിച്ചേർക്കുമെന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തിയെന്നും വിചിത്ര പറഞ്ഞു.

സുരേഷിനെ മർദിച്ചില്ലെന്ന പൊലീസിന്റെ വാദം പൊളിക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ. സുരേഷിന് മർദനമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പറഞ്ഞിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെങ്കിലും മർദനമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. മർദനമേറ്റതാവാം ഹൃദയാഘാതത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.


TAGS :

Next Story