കോട്ടയം അയ്മനം ഗ്രാമപഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്ത സ്ത്രീ പിടിയിൽ
മുട്ടേൽ സ്വദേശി ശ്യാമളയാണ് പിടിയിലായത്

കോട്ടയം: കോട്ടയം അയ്മനം ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ത്രീ അടിച്ചു തകർത്തു. മുട്ടേൽ സ്വദേശി ശ്യാമളയാണ് അതിക്രമം നടത്തിയത്. ശ്യാമളയെ കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. നിരന്തരം പഞ്ചായത്തിൽ എത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ് ആളാണ് ശ്യാമളയെന്ന് പൊലീസ് പറഞ്ഞു. പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇവരുടെ ഫയലുകൾ ഒന്നും പരിഗണനിയില്ലെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.
വാർത്ത കാണാം:
Next Story
Adjust Story Font
16

