Quantcast

ഇടുക്കിയില്‍ മകളുടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു

ഈ മാസം അഞ്ചിനാണ് സന്തോഷ് അന്നക്കുട്ടിയെയും കൊച്ചുമകളെയും ആക്രമിച്ചത്

MediaOne Logo

Web Desk

  • Published:

    21 Jun 2024 9:56 AM IST

Idukki,crimenews,latest malayalam news,kerala news,ഇടുക്കി,പെട്രോള്‍ ആക്രമണം
X

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം.

പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മരുമകൻ സന്തോഷിനെ പൊലീസ് പിടികൂടിയിരുന്നു. ജൂണ്‍ അഞ്ചിനാണ് സന്തോഷ് അന്നക്കുട്ടിയെയും കൊച്ചുമകളെയും ആക്രമിച്ചത്.

ഇതിന് പിന്നാലെ അന്നക്കുട്ടിയുടെയും മകൻ ജിൻസിന്‍റെയും വീടുകള്‍ക്കും പ്രതി സന്തോഷ് തീയിട്ടിരുന്നു. സന്തോഷിൻ്റെ ഭാര്യ വിദേശത്താണ്. ഭാര്യയെ നാട്ടിലെത്തിക്കണമെന്നും ശമ്പളം തനിക്ക് തരണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറയുന്നു.


TAGS :

Next Story