വടകരയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു
തോടന്നൂർ സ്വദേശി ഉഷയാണ് മരിച്ചത്

കോഴിക്കോട്: കോഴിക്കോട് വടകരയിൽ സ്ത്രീ ഷോക്കേറ്റ് മരിച്ചു. തോടന്നൂർ സ്വദേശി ഉഷയാണ് മരിച്ചത്. പൊട്ടി വീണ വൈദ്യുത കമ്പിയിൽ തട്ടിയാണ് ഉഷയ്ക്ക് ഷോക്കേറ്റത്.
ഇന്ന് രാവിലെയായിരുന്നു സംഭവമുണ്ടായത്. വീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനിടെ പൊട്ടി വീണ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉഷയെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Next Story
Adjust Story Font
16

