കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് യുവതി മരിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്

കോട്ടയം: എം സി റോഡിൽ കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി സന്ധ്യ ആണ് മരിച്ചത്.നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്..49 പേരാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.ഇതില്‍ 18 പേർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് ഇരട്ടിയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
അതിനിടെ, കണ്ണൂർ കൊട്ടിയൂരിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ ആണ് മരിച്ചത്.
Next Story
Adjust Story Font
16

