Quantcast

കൊല്ലത്ത് യുവതി മരിച്ചത് ബലാത്സംഗ ശ്രമത്തിനിടെ; കൊലപാതകമെന്ന് പൊലീസ്

യുവതിയെ പ്രതി റെയിൽവെ കോട്ടേഴ്‌സിലേക്ക് എത്തിച്ചത് തന്ത്രപരമായി

MediaOne Logo

Web Desk

  • Published:

    6 Jan 2023 2:06 AM GMT

കൊല്ലത്ത് യുവതി മരിച്ചത് ബലാത്സംഗ ശ്രമത്തിനിടെ; കൊലപാതകമെന്ന് പൊലീസ്
X

കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്‌സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി.

ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചത്. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നു. കൊല്ലം ബീച്ചിൽ നിന്നും യുവതിയെ പ്രതി തന്ത്രപരമായി കോട്ടേഴ്‌സിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കേസില്‍ ഇന്നലെയാണ് അഞ്ചൽ സ്വദേശിയായ നാസു അറസ്റ്റിലായത്. കേരളപുരം സ്വദേശിനിയായ യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസു പിടിയിലായത്. അപസ്മാരം സംഭവിച്ചാണ് യുവതി മരിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.

പ്രതി യുവതിയെ കൊല്ലം ബീച്ചിൽ നിന്നാണ് പരിചയപ്പെട്ടത് . പ്രതിയെ കൊല്ലം ബീച്ചിലും സംഭവസ്ഥലത്തും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ നാസു.


TAGS :

Next Story