കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയയിലെ പിഴവ്; യുവതിയുടെ കുടുംബം ഡിജിപിക്ക് പരാതി നൽകി
മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി കൊടുത്തെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് കുടുംബം പറയുന്നത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയക്ക് ശേഷം യുവതി ഗുരുതരാവസ്ഥയിലായതിൽ കുടുംബം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
സോഫ്റ്റ് വെയർ എൻജിനീയർ നീതുവിന്റെ കുടുംബം ഇന്നലെയാണ് ഡിജിപിയെ നേരിൽക്കണ്ട് പരാതി നൽകിയത്. കോസ്മെറ്റിക് ക്ലിനിക്കിനെതിരെ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. നേരത്തെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി കൊടുത്തെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് കുടുംബം പറയുന്നത്.
കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ പിഴവുണ്ടായ ആശുപത്രിക്ക് ലൈസൻസ് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. തെറ്റായ രീതിയിലാണ് ലൈസൻസ് കൊടുത്തതെങ്കിൽ കണ്ടെത്തണം.ആരോഗ്യവകുപ്പിന്റെ കീഴിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും സതീദേവി പറഞ്ഞു.
Next Story
Adjust Story Font
16

