ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് ആശുപത്രിയിൽ പീഡനം; മൊഴിമാറ്റാൻ സമ്മർദം ചെലുത്തിയ താൽക്കാലിക ജീവനക്കാരിക്കെതിരെ ഇന്ന് കേസെടുക്കും

യുവതിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായ ജീവനക്കാരെ ഇന്ന് പൊലീസ് ചോദ്യം ചെയ്‌തേക്കും

MediaOne Logo

Web Desk

  • Published:

    24 March 2023 1:58 AM GMT

woman was molested in the hospital; A case will be filed today against the temporary employee, woman was molested in kozhikode medical college, ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് ആശുപത്രിയിൽ പീഡനം; മൊഴിമാറ്റാൻ സമ്മർദം ചെലുത്തിയ താൽക്കാലിക ജീവനക്കാരിക്കെതിരെ ഇന്ന് കേസെടുക്കും
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയെ മൊഴിമാറ്റാൻ സമ്മർദം ചെലുത്തിയതിനെ തുടർന്ന് പിരിച്ചു വിട്ട താൽക്കാലിക ജീവനക്കാരി ദീപക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് ഇന്ന് കേസെടുത്തേക്കും.

സസ്‌പെൻഡ് ചെയ്യപ്പെട്ട നഴ്‌സിംഗ് അസിസ്റ്റന്റ് അടക്കം അഞ്ച് പേർക്കെതിരെ കഴിഞ്ഞദിവസം തന്നെ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, മൊഴിമാറ്റാൻ പ്രേരിപ്പിച്ചു എന്നിവയാണ് കുറ്റങ്ങൾ. എന്നാൽ ദീപയ്‌ക്കെതിരെ കേസ് എടുത്തിരുന്നില്ല.

പരാതി പിൻവലിക്കാൻ കടുത്ത സമ്മർദം ഉണ്ടായെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു അതിജീവിതയുടെ പരാതി. യുവതിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായ ജീവനക്കാരെ ഇന്ന് പൊലീസ് ചോദ്യം ചെയ്‌തേക്കും. അഞ്ച് ജീവനക്കാർക്കെതിര യുവതിയുടെ പരാതിയിൽ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. കേസിൽ അറസ്റ്റിലായ വടകര സ്വദേശി എ എം ശശീന്ദ്രൻ റിമാൻഡിൽ ആണ്.
TAGS :

Next Story