Quantcast

യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

സംഭവത്തിൽ അടിയന്തരമായി വിശദമായ പൊലീസ് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി

MediaOne Logo

Web Desk

  • Published:

    24 July 2022 7:08 PM IST

യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
X

തൃശൂർ: കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അതിജീവിതയെ വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി തിങ്കളാഴ്ച സന്ദർശിക്കും.വിഷയം സംബന്ധിച്ച് പൊലീസ് അധികൃതരോട് അംഗം വിവരങ്ങൾ ആരാഞ്ഞിരുന്നു. സംഭവത്തിൽ അടിയന്തരമായി വിശദമായ പൊലീസ് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.

സംഭവത്തില്‍ ഭര്‍ത്താവും ബന്ധുവും അറസ്റ്റിലായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ദിവസങ്ങളോളം യുവതിയെ വീട്ടിനുള്ളില്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ബന്ധുവായ രണ്ടാംപ്രതിയും പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. ബിയര്‍ കുപ്പിബിയര്‍ കുപ്പി ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

TAGS :

Next Story