Quantcast

പെരുമ്പാവൂരിൽ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് അസം സ്വദേശി

കൃത്യത്തിന് ശേഷം സ്വയം കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2024-11-10 09:15:27.0

Published:

10 Nov 2024 2:21 PM IST

CRIME SCENE
X

എറണാകുളം: പെരുമ്പാവൂരിൽ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു. അസം സ്വദേശി ഫരീദ ബീഗം ആണ് കൊല്ലപ്പെട്ടത്. അസം സ്വദേശിയായ സുഹൃത്താണ് ഫരീദയെ കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം സ്വയം കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടുകൂടിയായിരുന്നു സംഭവം. യുവതി നടന്നു പോകുമ്പോൾ പുറകിൽ നിന്ന് പ്രതി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story