വയനാട്ടിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ യുവതി കുത്തി പരിക്കേൽപ്പിച്ചു
ജോലി സമയത്ത് ഷോറൂമിൽ എത്തിയാണ് ആക്രമണം

വയനാട്: വയനാട് കൽപ്പറ്റയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ചു. പൊഴുതന സ്വദേശി നുസ്രത്തിനെയാണ് കുത്തിയത്.
പഴയ വൈത്തിരി സ്വദേശിയായ യുവതി കസ്റ്റഡിയിലായി. ജോലി സമയത്ത് ഷോറൂമിൽ എത്തിയാണ് യുവതി കറിക്കത്തി ഉപയോഗിച്ച് കുത്തിയത്. മുഖത്ത് കുത്തേറ്റ നുസ്രത്ത് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ.
Next Story
Adjust Story Font
16

