Quantcast

പണം ആവശ്യമുണ്ടെങ്കില്‍ ഞാന്‍ തരാമെന്നുപറഞ്ഞ് കയ്യില്‍ കയറിപ്പിടിച്ചു; എ.കെ ശശീന്ദ്രന്‍ ഇടപെട്ട കേസില്‍ പരാതിക്കാരി

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷവും ബി.ജെ.പി പ്രവര്‍ത്തനത്തില്‍ സജീവമായി. മാര്‍ച്ച ആറിന് കുണ്ടറയില്‍ വന്നപ്പോള്‍ പത്മാകരന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുകയായിരുന്നു. കാശിന് വേണ്ടിയാണോ ബി.ജെ.പിയില്‍ പോയത്? കാശിന് വേണ്ടിയാണെങ്കില്‍ കാശ് ഞാന്‍ തരാമെന്ന് പറഞ്ഞു കയ്യില്‍ കയറിപ്പിടിച്ചു.

MediaOne Logo

Web Desk

  • Published:

    20 July 2021 12:23 PM IST

പണം ആവശ്യമുണ്ടെങ്കില്‍ ഞാന്‍ തരാമെന്നുപറഞ്ഞ് കയ്യില്‍ കയറിപ്പിടിച്ചു; എ.കെ ശശീന്ദ്രന്‍ ഇടപെട്ട കേസില്‍ പരാതിക്കാരി
X

ബി.ജെ.പിയില്‍ ചേര്‍ന്നതിനെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ച എന്‍.സി.പി നേതാവ് പത്മാകരന്‍ തന്നെ കയ്യില്‍ കയറിപ്പിടിച്ച് അപമാനിച്ചുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ട് ഒതുക്കാന്‍ ശ്രമിച്ച കേസിലെ പരാതിക്കാരി. തന്റെ കുടുംബം മുഴുവന്‍ എന്‍.സി.പിക്കാരാണ്. താന്‍ മാത്രമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതോടെയാണ് ഏതിര്‍പ്പ് ശക്തമായത്.

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷവും ബി.ജെ.പി പ്രവര്‍ത്തനത്തില്‍ സജീവമായി. മാര്‍ച്ച ആറിന് കുണ്ടറയില്‍ വന്നപ്പോള്‍ പത്മാകരന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുകയായിരുന്നു. കാശിന് വേണ്ടിയാണോ ബി.ജെ.പിയില്‍ പോയത്? കാശിന് വേണ്ടിയാണെങ്കില്‍ കാശ് ഞാന്‍ തരാമെന്ന് പറഞ്ഞു കയ്യില്‍ കയറിപ്പിടിച്ചു. അന്ന് അതിനെതിരെ പ്രതികരിക്കാന്‍ ധൈര്യം വന്നില്ല.

പിന്നീട് തുടര്‍ച്ചയായി തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തി. പണം വാങ്ങിയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത് തുടങ്ങിയ കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. ഇത് രൂക്ഷമായതോടെയാണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചത്. ജൂണ്‍ 28ന് പരാതി നല്‍കിയെങ്കിലും ഇതുവരെ പൊലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ചെന്നിട്ടുപോലും പരിഹസിക്കുന്ന സമീപനമാണ് ഉണ്ടായതെന്നും പരാതിക്കാരി മീഡിയാവണിനോട് പറഞ്ഞു.

അതേസമയം പരാതി ഒതുക്കിത്തീര്‍ക്കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പരാതി നല്‍കിയ ആളും ആരോപണവിധേയനായ ആളും എന്‍.സി.പിക്കാരാണ്. സംഭവത്തെക്കുറിച്ച് അറിയാന്‍ വേണ്ടി മാത്രമാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story