Quantcast

'മാപ്പും പറയില്ല, ഒരു കോപ്പും പറയാനില്ല'; സസ്പെൻഷൻ പിൻവലിക്കും വരെ സമരം: പി.എസ്. സഞ്ജീവ്

അന്വേഷണ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും കോൺഗ്രസ് അനുകൂല സംഘടനയിലെ നേതാക്കളാണെന്നാണ് സഞ്ജീവിന്റെ ആരോപണം

MediaOne Logo

Web Desk

  • Published:

    2 Nov 2026 8:42 PM IST

മാപ്പും പറയില്ല, ഒരു കോപ്പും പറയാനില്ല; സസ്പെൻഷൻ പിൻവലിക്കും വരെ സമരം: പി.എസ്. സഞ്ജീവ്
X

കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാർഥികളുടെ സസ്പെൻഷൻ നടപടി അന്യായമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. മന്ത്രിയോട് ചോദ്യം ചോദിച്ചതിന്റെ പേരിലാണ് വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തതെന്നും ആർഎസ്എസ് നിയമിച്ച വൈസ് ചാൻസലർക്ക് കുഴലൂത്ത് നടത്തുകയാണ് മന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സഞ്ജീവ് വ്യക്തമാക്കി.

'മാപ്പും പറയില്ല, ഒരു കോപ്പും പറയാൻ പോകുന്നില്ല. അത് ആർഎസ്എസുകാരോ മന്ത്രിയോ പറയുമായിരിക്കും. എസ്എഫ്ഐ പറയില്ല. കാരണം ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. സീസ തോമസിനോട് ഒരു മാപ്പും പറയാൻ പോകുന്നില്ല. സമരം തുടരും. രാപകൽ നിരാഹാര സമരവും ആരംഭിക്കും' എന്ന് പി.എസ്. സഞ്ജീവ് പറഞ്ഞു.

വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാനും അറസ്റ്റ് ചെയ്യാനും കോളജിൽ നിന്ന് പുറത്താക്കാനുമാണ് നീക്കമെന്നും സഞ്ജീവ് ആരോപിച്ചു. ഇതിന്റെ ഭാഗമായി പത്ത് ദിവസത്തേക്ക് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സസ്പെൻഷൻ കാലയളവിൽ അന്വേഷണം നടത്താൻ സമിതിയെയും നിയോഗിച്ചു.

എന്നാൽ, അന്വേഷണ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും കോൺഗ്രസ് അനുകൂല സംഘടനയിലെ നേതാക്കളാണെന്നാണ് സഞ്ജീവിന്റെ ആരോപണം. ചോദ്യം ചോദിച്ചതിന്റെയും സമരം സംഘടിപ്പിച്ചതിന്റെയും പേരിൽ വിദ്യാർഥികളെ പുറത്താക്കുന്നത് എന്ത് നീതിയാണെന്നും അദ്ദേഹം ചോദിച്ചു.

TAGS :

Next Story