Quantcast

മോഹൻലാലുമൊത്തുള്ള വര്‍ക്ക് രാജ്യാന്തര ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയില്ല: റസൂൽ പൂക്കുട്ടി

നമ്മുടെ വർക്കുകൾ ഇവിടെത്തന്നെ തഴയുകയാണെന്നും പിന്നെങ്ങനെയാണ് അന്തർ ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്നതെന്നും റസൂൽ പൂക്കുട്ടി ചോദിച്ചു

MediaOne Logo

Web Desk

  • Published:

    26 Aug 2025 11:38 AM IST

മോഹൻലാലുമൊത്തുള്ള വര്‍ക്ക് രാജ്യാന്തര ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയില്ല: റസൂൽ പൂക്കുട്ടി
X

തിരുവനന്തപുരം: കഥകളിയെ കുറിച്ച് താനും മോഹൻലാലും ചെയ്ത വർക്ക് രാജ്യാന്തര ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവല്ലിൽ തെരഞ്ഞെടുക്കാത്തതിനെതിരെ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി.നമ്മുടെ വർക്കുകൾ ഇവിടെത്തന്നെ തഴയുകയാണെന്നും പിന്നെങ്ങനെയാണ് അന്തർ ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്നതെന്നും റസൂൽ പൂക്കുട്ടി ചോദിച്ചു.

ഗസ്സ നമ്മുടെ പ്രശ്നമല്ലല്ലോ എന്നാണ് പലരും ചിന്തിക്കുന്നത് എന്നും ഇത്തരം ജനങ്ങളെ എങ്ങനെ ബോധവൽക്കരിക്കുമെന്നും റസൂൽ പൂക്കുട്ടി ചൂണ്ടിക്കാട്ടി. ഗസ്സയിൽ നടക്കുന്ന പ്രശ്നത്തിന് നമ്മൾ എന്തിനാണ് പ്രതിഷേധം നടത്തുന്നത് എന്ന വിഡ്ഢിത്തം നിറഞ്ഞ ചോദ്യങ്ങളാണ് പലരും ചോദിക്കുന്നതെന്നും റസൂൽ പൂക്കുട്ടി മീഡിയവണിനേോട് പറഞ്ഞു.

TAGS :

Next Story