Quantcast

യുവാവിന്റെ പിൻഭാ​ഗത്ത് കൂടി കംപ്രസ്സർ ഉപയോ​ഗിച്ച് കാറ്റടിച്ചു; ഒഡീഷ സ്വദേശി ​ഗുരുതരാവസ്ഥയിൽ

സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ (40), ബയാഗ് സിങ് (19) എന്നിവരെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.

MediaOne Logo

Web Desk

  • Published:

    20 Jun 2025 4:55 PM IST

worker critical after colleague inserts air compressor
X

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റെ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു. ഒഡീഷാ കണ്ടമാൽ സ്വദേശി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ (40), ബയാഗ് സിങ് (19) എന്നിവരെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.

കുറുപ്പംപടി കോട്ടച്ചിറയിലുള്ള സ്വകാര്യ വ്യക്തിയുടെ പ്ലൈവുഡ് കമ്പനിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രതികളും ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവും ഈ കമ്പനിയിലെ തൊഴിലാളികളാണ്. ജോലി കഴിഞ്ഞ് കംപ്രസ്സർ ഉപയോഗിച്ച് ഇവർ പരസ്പരം ദേഹത്ത് പൊടി കളയുന്നതിനിടയിൽ യുവാവിന്റെ പിൻഭാഗത്ത് കൂടി കംപ്രസ്സറിലെ ശക്തിയുള്ള കാറ്റ് ശരീരത്തിനകത്തേക്ക് കയറി. അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവാവിന്റെ കുടലിന് മുറിവേറ്റിട്ടുണ്ട് എന്നാണ് പൊലീസ് നൽകുന്ന സൂചന. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

TAGS :

Next Story