പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
കാറൽമണ്ണയിൽ ഇന്നലെ രാത്രിയാണ് സംഭവം

പാലക്കാട്:കാറല്‍മണ്ണയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ രഞ്ജിത്ത് പ്രമാണികാണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിനോട് ചേര്‍ന്നുളള പാടത്തിലാണ് കെണി വെച്ചത്.
സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കൃഷി പാട്ടത്തിനെടുത്ത വ്യക്തി, അനധികൃതമായി ലൈന്‍ വലിച്ചയാള്‍, ഭൂമിയുടെ ഉടമസ്ഥന്‍ എന്നിവരെയാണ് ചെറുപ്പുളശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
Next Story
Adjust Story Font
16

