ഓരോ തുള്ളി വെള്ളവും അമൂല്യമാണ്; ഇന്ന് ലോക ജലദിനം
ഐക്യരാഷ്ട്ര സഭയുടെ തീരുമാന പ്രകാരം 1993 മാർച്ച് 22 മുതലാണ് ലോക ജല ദിനം ആചരിച്ച് വരുന്നത്

ഇന്ന് ലോക ജലദിനമാണ്. ഭൂഗർഭജലത്തിന്‍റെ സംരക്ഷണമാണ് ഈ വർഷത്തെ ജല ദിന സന്ദേശം. ഐക്യരാഷ്ട്ര സഭയുടെ തീരുമാന പ്രകാരം 1993 മാർച്ച് 22 മുതലാണ് ലോക ജല ദിനം ആചരിച്ച് വരുന്നത്. ജല സംരക്ഷണം ലക്ഷ്യം വെച്ച് ഓരോ വർഷവും ഓരോ സന്ദേശമാണ് നൽകാറുള്ളത്. ഭൂഗർഭജല സംരക്ഷണമാണ് ഈ വർഷത്തെ ജലദിന സന്ദേശം.
കഴിഞ്ഞ വർഷങ്ങളിൽ അളവിൽ കൂടുതൽ മഴ ലഭിച്ചെങ്കിലും ഇത് ഭൂഗർഭജലമാക്കി മാറ്റാൻ കഴിഞ്ഞില്ല. മഴ വെള്ളം പുഴകൾ വഴി കടലിലെത്തി ഉപ്പ് വെള്ളമായി തീരുന്നു. ലോകത്ത് ആകമാനം വെള്ളത്തിന്‍റെ അളവ് കുറഞ്ഞ് വരുകയാണ്. ശുദ്ധജലം മലിനപ്പെടുന്നതും വർധിക്കുന്നു. ഓരോ തുള്ളി വെള്ളവും ജീവൻ നിലനിർത്താനുള്ളതാണെന്ന ചിന്തയിൽ ഉപയോഗിക്കണം.
Next Story
Adjust Story Font
16

