Quantcast

കുര്‍ബാന ഏകീകരണം; ക്രിസ്മസ് ദിനത്തിൽ പ്രതിഷേധവുമായി വൈദികര്‍

കർദിനാള്‍ മാര്‍ ആലഞ്ചേരിക്ക് മറുപടിയുമായാണ് എറണാകുളം - അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ പ്രതിഷേധിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-12-25 06:06:52.0

Published:

25 Dec 2021 6:05 AM GMT

കുര്‍ബാന ഏകീകരണം;  ക്രിസ്മസ് ദിനത്തിൽ പ്രതിഷേധവുമായി വൈദികര്‍
X

കുര്‍ബാന ഏകീകരണ വിഷയത്തില്‍ ക്രിസ്മസ് ദിനത്തിൽ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികരും വിശ്വാസികളും. കർദിനാള്‍ മാര്‍ ആലഞ്ചേരിക്ക് മറുപടിയുമായാണ് എറണാകുളം - അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ പ്രതിഷേധിച്ചത്. അടിച്ചമർത്തലിലൂടെയും ഏകാധിപത്യത്തിലൂടെയും സഭയിൽ സമാധാനം ഉണ്ടാക്കാനാകില്ലെന്ന് വൈദികര്‍ പറഞ്ഞു.എറണാകുളം - അങ്കമാലി മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ വൈദികരുടെ ഉപവാസ പ്രാർഥനയും നടന്നു. വര്‍ഷങ്ങളായി തങ്ങള്‍ നടത്തി വരുന്ന ജനാഭിമുഖ കുർബാന തുടരും എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സിനഡ് തീരുമാനിച്ച പ്രകാരമുള്ള ഏകീകൃത കുർബാന നടത്തണമെന്ന നിർദേശം അംഗീകരിക്കാനാവില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

ജ്ഞാനികൾക്ക് ബദലായി സമൂഹത്തിൽ പ്രവർത്തിക്കുന്നവരെ സൂക്ഷിക്കണമെന്ന് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞിരുന്നു. സിറോ മലബാർ സഭ ആസ്ഥാനത്ത് നടന്ന കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്നും സമാധാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്തുവിന്റെ രക്ഷ കൈമാറുന്നവരല്ലെന്നും കർദിനാൾ കൂട്ടിച്ചേര്‍ത്തു

TAGS :

Next Story