Quantcast

നിരോധനം കൊണ്ടായില്ല, ആര്‍.എസ്.എസിനെ മൂന്നു തവണ നിരോധിച്ചിട്ടുണ്ട്: യെച്ചൂരി

ആര്‍.എസ്.എസും ബി.ജെ.പിയും പറയുന്നത് കേരളം തീവ്രവാദത്തിന്‍റെ ഹോട്ട് സ്പോട്ട് ആണെന്നാണ്

MediaOne Logo

Web Desk

  • Published:

    28 Sept 2022 12:19 PM IST

നിരോധനം കൊണ്ടായില്ല, ആര്‍.എസ്.എസിനെ മൂന്നു തവണ നിരോധിച്ചിട്ടുണ്ട്: യെച്ചൂരി
X

തിരുവനന്തപുരം: എല്ലാവിധ തീവ്രവാദ പ്രവർത്തനങ്ങളെയും സി.പി.എം എതിർക്കുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പോപ്പുലർ ഫ്രണ്ട് നടത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. ആര്‍.എസ്.എസും ബി.ജെ.പിയും പറയുന്നത് കേരളം തീവ്രവാദത്തിന്‍റെ ഹോട്ട് സ്പോട്ട് ആണെന്നാണ്. ആര്‍.എസ്.എസിനെ മൂന്നു തവണ നിരോധിച്ചിട്ടുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.

തീവ്രവാദ പ്രവർത്തനം നടത്തുന്നത് ആരായാലും അവരെ രാഷ്ട്രീയപരമായി ഒറ്റപ്പെടുത്തണം. മതപരമായ വേർതിരിവ് ഉണ്ടാകാൻ പാടില്ല. അത്തരം രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണം. പി.എഫ്.ഐയെ നിരോധിച്ചതു കൊണ്ടായില്ല. ഇത്തരത്തിൽ നിരോധിക്കുന്നത് ഫലം ചെയ്യുമെന്ന് കരുതുന്നില്ല.സിമി എന്ന പേരിലുണ്ടായിരുന്നത് നേരത്തെ നിരോധിച്ചതാണ്. ബുൾഡോസർ പൊളിറ്റിക്സും അവസാനിപ്പിക്കണം. പി.എഫ്.എയെ നിരോധിക്കുമ്പോൾ എന്തുകൊണ്ട് ആർ.എസ്.എസിനെ നിരോധിക്കുന്നില്ല എന്നാണ് കേരളത്തിലെ നേതാക്കൾ ചോദിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.



TAGS :

Next Story