Quantcast

'ചോദ്യം ചെയ്യാൻ ഹാജരാകണം'; ലോറി ഉടമ മനാഫിന് നോട്ടീസയച്ച് ഉടുപ്പി പൊലീസ്

മതസ്പർധ വളർത്തിയിട്ടില്ലെന്നും യൂടൂബ് വീഡിയോക്ക് ലൈക്ക് അടിച്ചതിനാണ് കേസെന്നും മനാഫ്

MediaOne Logo

Web Desk

  • Updated:

    2025-09-07 08:35:54.0

Published:

7 Sept 2025 1:08 PM IST

ചോദ്യം ചെയ്യാൻ ഹാജരാകണം; ലോറി ഉടമ മനാഫിന് നോട്ടീസയച്ച് ഉടുപ്പി പൊലീസ്
X

കോഴിക്കോട്: ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയംഗം മനാഫിന് ഉടുപ്പി പൊലീസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യാൻ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനകം ഹാജരാകാനാണ് നിർദേശം.

മതസ്പർധ വളർത്തിയിട്ടില്ലെന്നും യൂടൂബ് വീഡിയോക്ക് ലൈക്ക് അടിച്ചതിനാണ് കേസെന്നും മനാഫ് പ്രതികരിച്ചു. മത സ്പർധ വളർത്തി എന്നാണ് കേസ്. 'മല്ലു മാർട്ട്' എന്ന ആളുടെ യൂട്യൂബ് വീഡിയോയുടെ താഴെയാണ് ലൈക്ക് അടിച്ചത്. സംഭവം ഗൂഢാലോചനയുടെ ഭാഗം ആണെന്നാ കരുതുന്നതെന്നും മല്ലു മാർട്ടിനെ അറിയില്ലെന്നും മനാഫ് പറഞ്ഞു.

ധര്‍മ്മസ്ഥല വെളിപ്പെടുത്തലില്‍ ജീവന് ഭീഷണിയുണ്ടെന്നും എസ്ഐടിക്ക് മുന്നിൽ ഹാജരാകാൻ പൊലീസ് സംരക്ഷണയിൽ പോകുമെന്നും മനാഫ് കവിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊലീസ് സംരക്ഷണം നൽകുമെന്ന് കമ്മീഷണർ അറിയിച്ചു. തനിക്കെതിരെ ഉടുപ്പി പൊലീസ് മതസ്പർധക്ക് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ഇന്നലെ മനാഫ് പ്രതികരിച്ചത്.

TAGS :

Next Story