Quantcast

കൊൽക്കത്തയിലെ ഡോക്ടർമാർക്ക് പിന്തുണ; സമരം പ്രഖ്യാപിച്ച് കേരളത്തിലെ യുവ ഡോക്ടർമാർ

രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണിവരെ സത്യാഗ്രഹ സമരത്തിന്റെ ഭാഗമാകും

MediaOne Logo

Web Desk

  • Published:

    15 Oct 2024 6:55 AM IST

Young doctors in Kerala have declared a strike
X

തിരുവനന്തപുരം: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ നിരാഹാര സത്യാഗ്രഹം നടത്തുന്ന യുവ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലെ യുവ ഡോക്ടർമാർ. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണിവരെ സത്യാഗ്രഹ സമരത്തിന്റെ ഭാഗമാകും. ജൂനിയർ ഡോക്ടേഴ്സ് നെറ്റ്വർക്കിന്റെയും പിജി ഡോക്ടർമാരുടെയും നേതൃത്വത്തിലാണ് കേരളത്തിൽ സമരം.

എന്നാൽ ആശുപത്രി പ്രവർത്തനങ്ങളെ സമരം ബാധിക്കില്ല. ഉദ്ഘാടനം രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന് സമീപം നടക്കും. ഐഎംഎയും കെജിഎംസിടിഎയും സത്യഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story