യുവ അഭിഭാഷകയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുരൂഹതയുണ്ടെന്ന് കുടുംബം

MediaOne Logo

Web Desk

  • Updated:

    2022-06-24 04:51:53.0

Published:

24 Jun 2022 4:31 AM GMT

യുവ അഭിഭാഷകയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
X

കൊല്ലം: യുവ അഭിഭാഷകയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂർ സ്വദേശിനി അഷ്ടമി (25)യെ ആണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണ് സംഭവം. ഈ സമയം വീട്ടിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉടന്‍തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നു. അതേസമയം, ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

TAGS :

Next Story