Quantcast

ഇടുക്കിയില്‍ മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കഴിച്ച യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയില്‍

തമിഴ്‌നാട് തിരുപ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച സുഹൃത്തിന്റെ മൃതദേഹവുമായി നാട്ടിലേക്കു വരുംവഴിയാണു സംഭവം

MediaOne Logo

Web Desk

  • Published:

    21 Nov 2024 4:46 PM IST

Young man dies after drinking alcohol mixed with battery water in Idukki; friend in critical condition, Vandipperiyar
X

ഇടുക്കി: വണ്ടിപ്പെരിയാറിൽ മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കഴിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ജോബിൻ (40) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള സുഹൃത്ത് പ്രഭു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തമിഴ്‌നാട് തിരുപ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച സുഹൃത്തിന്റെ മൃതദേഹവുമായി നാട്ടിലേക്കു വരുംവഴിയാണു സംഭവം. ആംബുലന്‍സിലായിരുന്നു ഇവര്‍ എത്തിയത്. ഇതിനിടെ, പുലര്‍ച്ചെ കുമളിയില്‍ വച്ചാണു മദ്യം കഴിച്ചത്.

ഈ സമയത്ത് ആംബുലന്‍സിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ ചായ കുടിക്കാന്‍ പുറത്തുപോയ സമയത്ത് ജോബിനും പ്രഭുവും തലേന്നു കഴിച്ച മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്തു കുടിക്കുകയായിരുന്നു. ബാറ്ററി വെള്ളം അബദ്ധത്തില്‍ ഉപയോഗിച്ചതായാണു വിവരം. പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇരുവരെയും കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോബിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

Summary: Young man dies after drinking alcohol mixed with battery water in Idukki; friend in critical condition

TAGS :

Next Story