Quantcast

മലപ്പുറത്ത് യുവാവ് തീപ്പൊള്ളലേറ്റു മരിച്ച സംഭവം; തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ പരാതിയുമായി വീട്ടമ്മ

കൊലപാതകമാണെന്നും താനാണ്‌ കൊന്നതെന്നുമുള്ള ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും വീട്ടമ്മ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    20 Jan 2022 1:23 AM GMT

മലപ്പുറത്ത് യുവാവ് തീപ്പൊള്ളലേറ്റു മരിച്ച സംഭവം; തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ പരാതിയുമായി വീട്ടമ്മ
X

മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂരിൽ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ആരോപണം ഉന്നയിച്ചവർക്കതിരെ അയല്‍വാസിയായ വീട്ടമ്മയുടെ പരാതി. കൊലപാതകമാണെന്നും താനാണ്‌ കൊന്നതെന്നുമുള്ള ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും വീട്ടമ്മ ആവശ്യപ്പെട്ടു.

കിഴക്കേചാത്തല്ലൂരിലെ സജാദെന്ന ഷാജി തീപ്പൊള്ളലേറ്റ് മരിച്ചതിനു പിന്നാലെയാണ് അയൽവാസിയായ വീട്ടമ്മക്കെതിരെ ആരോപണം ഉയർന്നത്. കൊലപാതകം നേരിട്ട് കണ്ടെന്നായിരുന്നു വീട്ടമ്മക്കെതിരെ പ്രദേശവാസിയായ നൗഷാദിന്‍റെ ആരോപണം. മരണം ആത്മഹത്യയാണെന്ന് വ്യക്തമായതിനു പിന്നാലെ ഇയാള്‍ സ്ത്രീയെ നേരിട്ട് ചെന്നുകണ്ട് മാപ്പു പറയുകയായിരുന്നു . ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണമെന്നാണ് അയല്‍വാസിയായ സ്ത്രീയുടെ ആവശ്യം. ഷാജിയുടെ മരണത്തിലും ഉന്നത തല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വീട്ടമ്മ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.


TAGS :

Next Story