നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസ് അവതരിപ്പിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു
യുവാവിന്റെ മുഖത്തും ദേഹത്തും സാരമായ പൊള്ളലേറ്റു

മ:ലപ്പുറം നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസ് അവതരിപ്പിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു. തമ്പോളം ഡാൻസ് ടീമിലെ സജിക്കാണ് (29 ) പരിക്കേറ്റത്. യുവാവിന്റെ മുഖത്തും ദേഹത്തും സാരമായ പൊള്ളലേറ്റു. വായില്‍ നിന്ന് മണ്ണെണ്ണ തീ പന്തത്തിലേക്ക് തുപ്പുന്നതിനിടെ വായില്‍ തീപിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ പണിപ്പെട്ടാണ് തീയണച്ചത്. പരിക്കേറ്റ സജി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Next Story
Adjust Story Font
16

