Quantcast

ഷൊർണൂരിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്; ഉടമ അറസ്റ്റിൽ

പത്ത് മിനിറ്റോളം മഹേഷ് പിറ്റ്ബുൾ നായ്ക്കളുടെ ആക്രമണത്തിന് ഇരയായി

MediaOne Logo

Web Desk

  • Published:

    28 Sept 2023 7:00 PM IST

young man was seriously injured in an attack bypitbull dog;  owner was arrested,bypitbull dog attack,ഷൊർണൂരിൽ വളർത്തുനായയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്; ഉടമ അറസ്റ്റിൽ,latest malayalam news
X

representative image

പാലക്കാട്: ഷൊർണൂർ പരുത്തിപ്രയിൽ വളർത്തു നായ്ക്കള്‍ യുവാവിനെ ആക്രമിച്ച സംഭവത്തില്‍ ഉടമ അറസ്റ്റിൽ. പുല്ലാട്ടുപറമ്പിൽ സ്റ്റീഫനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരുത്തിപ്ര പുത്തൻപുരയ്ക്കൽ മഹേഷിനെയാണ് പിറ്റ്ബുൾ ഇനത്തിൽപ്പെടുന്ന നായ്ക്കള്‍ ആക്രമിച്ചത്.

പരുത്തിപ്ര എസ് എൻ ട്രസ്റ്റ് ഹൈസ്കൂളിലേക്ക് പോകുന്ന വഴിയിലെ വാടക വീട്ടിലാണ് സ്റ്റീഫൻ താമസിക്കുന്നത്. ഇതിന് സമീപത്തെ ഡയറി ഫാമിൽ നിന്നും പാല് കൊണ്ടുപോയി വില്പന നടത്തുന്ന വ്യക്തിയാണ് മഹേഷ്. ചൊവാഴ്ച്ച ഇവിടെ പാലെടുക്കാനായി ഓട്ടോറിക്ഷയിൽ എത്തിയപ്പോഴായിരുന്നു നായ്ക്കളുടെ ആക്രമണം. പത്ത് മിനിറ്റോളം മഹേഷ് പിറ്റ്ബുൾ നായ്ക്കളുടെ ആക്രമണത്തിന് ഇരയായി. ബോധരഹിതനായ മഹേഷിനെ സ്റ്റീഫൻ എത്തിയാണ് രക്ഷിച്ചത്.

അക്രമ സ്വഭാവമുള്ള നായ്ക്കളെ അശ്രദ്ധയോടെ കൈകാര്യം ചെയ്തതിന് സ്റ്റീഫനെ പൊലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ ഇത്തരം നായ്ക്കളെ വളർത്തിയതതിന് നഗരസഭയും ഇയാളോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് വാടക വീടിന്റെ ഉടമ സ്റ്റീഫനോട് ഇവിടെ നിന്നും ഒഴിയാനും ആവശ്യപ്പെട്ടു.

TAGS :

Next Story