Quantcast

മുംബൈ സ്വദേശിയിൽ നിന്ന് പണം തട്ടിപ്പറിച്ച കേസിൽ യുവാവ് പിടിയിൽ

മുംബൈ സ്വദേശി ആസിഫ് അഹമ്മദിൽനിന്ന് 30 ലക്ഷം രൂപ തട്ടിപ്പറിച്ച് ഓടിയെന്നാണ് കേസ്.

MediaOne Logo

Web Desk

  • Published:

    14 April 2025 3:49 PM IST

Youth arrested for extorting money from Mumbai man
X

കോഴിക്കോട്: മുംബൈ സ്വദേശിയിൽ നിന്ന് പണം തട്ടിപ്പറിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ. കോഴിക്കോട് ആയഞ്ചേരി സ്വദേശി മീത്തൽ സുബിലേഷ് ആണ് പിടിയിലായത്. മുംബൈ താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആയഞ്ചേരിയിലെത്തിയാണ് ഇയാളെ പിടികൂടിയത്.

ഫെബ്രുവരി 21നാണ് കേസിനാസ്പദമായ സംഭവം. മുംബൈ സ്വദേശി ആസിഫ് അഹമ്മദിൽനിന്ന് 30 ലക്ഷം രൂപ തട്ടിപ്പറിച്ച് ഓടിയെന്നാണ് കേസ്. സുബിലേഷ് ഉൾപ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്.

ഇതിൽ നാലുപേരെ മുംബൈയിൽ വച്ച് നേരത്തെ പിടികൂടിയിരുന്നു. എന്നാൽ സുബിലേഷ് രക്ഷപെടുകയായിരുന്നു. ഇതോടെയാണ് മുംബൈയിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കോഴിക്കോട്ടെത്തി ഇയാളെ പിടികൂടിയത്.

ആയഞ്ചേരിയിൽ ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുബിലേഷ് ഉദ്യോഗസ്ഥർ എത്തിയതോടെ ബഹളം വച്ച് ആളെക്കൂട്ടി. വന്നവർ പൊലീസ് ഉദ്യോഗസ്ഥർ ആണോയെന്ന സംശയമുണ്ടാവുകയും ചെയ്തു. തുടർന്ന് വടകര പൊലീസ് സ്ഥലത്തെത്തി ഉദ്യോഗസ്ഥരെയും സുബിലേഷിനേയും പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


TAGS :

Next Story