Quantcast

ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

MediaOne Logo

Web Desk

  • Published:

    21 Feb 2025 6:45 PM IST

ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
X

കല്‍പ്പറ്റ: ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വയനാട് കല്‍പ്പറ്റ സ്വദേശി ഷാഹുൽ ഹമീദാണ് (22) പോക്സോ കേസിൽ അറസ്റ്റിലായത്.

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ആളൊഴിഞ്ഞ വീട്ടിൽ വെച്ച് നിർബന്ധപൂർവം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാരാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പൊലീസിൽ വിവരം അറിയിച്ചത്. വഴിക്കടവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുകയിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.

മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

TAGS :

Next Story