Quantcast

കൊച്ചിയിൽ വൻ രാസലഹരിവേട്ട; അരക്കിലോ എംഡിഎംഎയുമായി യുവാവ് പിടിയിൽ

എളമക്കര സ്വദേശി മുഹമ്മദ് നിഷാദിന്‍റെ വീട്ടില്‍ നിന്നാണ് ലഹരി പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2025-03-30 03:36:12.0

Published:

30 March 2025 7:34 AM IST

കൊച്ചിയിൽ വൻ രാസലഹരിവേട്ട; അരക്കിലോ എംഡിഎംഎയുമായി യുവാവ് പിടിയിൽ
X

കൊച്ചി: കൊച്ചിയിൽ പൊലീസിന്റെ വൻ രാസലഹരി വേട്ട.അരക്കിലോ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. എളമക്കര സ്വദേശി മുഹമ്മദ് നിഷാദാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കൊച്ചിയിലെ രാസലഹരി വിതരണക്കാരിലെ പ്രധാനിയാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. കുറച്ച് നാളായി ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനക്കിടയിലാണ് വലിയ അളവില്‍ ലഹരി കണ്ടെടുത്തത്.

ആലുവയിൽ 47 ഗ്രാം എംഡിഎംഎയുമായി വൈപ്പിൻ സ്വദേശി പുളിക്കൽ ഷാജിയെയും പിടികൂടി.

അതേസമയം, സംസ്ഥാനത്തെ ലഹരി വ്യാപനം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേർത്ത യോഗം ഇന്ന് നടക്കും.ലഹരി വ്യാപനത്തിനെതിരെ കർമ്മപദ്ധതി തയ്യാറാക്കാൻ വേണ്ടിയാണ് യോഗം ചേരുന്നത്.യോഗത്തിൽ വിദഗ്ധരും - വിദ്യാർത്ഥി യുവജന സംഘടനകളുടെയും, സിനിമ സാംസ്കാരിക മാധ്യമ മേഖലകളിലെ സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും.


TAGS :

Next Story