'വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞു'; ലോഡ്ജില്‍ യുവാക്കളുടെ ആക്രമണം
രാത്രിയോടെ കൂടുതല്‍ ആളുകളുമായി എത്തിയാണ് ആക്രമിച്ചത്

പാലക്കാട്: ഒലവക്കോട്ടെ ലോഡ്ജില്‍ യുവാക്കളുടെ ആക്രമണം. റെയില്‍വേ സ്റ്റേഷന് സമീപത്തെ സിറ്റി ഹാള്‍ട്ട് ലോഡ്ജിലെ ജീവനക്കാരനാണ് മര്‍ദനമേറ്റത്. ലോഡ്ജിലേക്കുഉള്ള വഴി തടസപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞതിനാണ് ആക്രമണം നടത്തിയത്.
ലോഡ്ജിലെ റിസപ്ഷനില്‍ കയറിയും അതിക്രമം നടത്തി. ഇന്ന് ഉച്ചക്കാണ് വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് ലോഡ്ജ് മാനേജര്‍ പറഞ്ഞത്. രാത്രിയോടെ കൂടുതല്‍ ആളുകളുമായി എത്തി യുവാക്കള്‍ അക്രമം അഴിച്ച് വിടുകയായിരുന്നു.
Next Story
Adjust Story Font
16

