ഭാര്യാമാതാവിനും സഹോദരിക്കും നേരെ യുവാവിന്റെ ആക്രമണം; പ്രതി മയക്കുമരുന്നിന് അടിമ
മരുമകന്‍ രാജിവാണ് മര്‍ദിച്ചത്

എറണാകുളം: ആലുവയില്‍ ഭാര്യ മാതാവിനും സഹോദരിക്കും നേരെ യുവാവിന്റെ ആക്രമണം. പൈപ്പ് ലൈന്‍ നിവാസി ഖദീജക്കും മകള്‍ക്കുമാണ് മരുമകന്‍ രാജീവിന്റെ മര്‍ദനമേറ്റത്. പ്രതി രാജീവ് മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് വീട്ടില്‍ കേറി പ്രതി ഖദീജയേയും മകളെയും മര്‍ദിച്ചത്. വീടിന്റെ ഓട് ഇളക്കി അകത്ത് കടന്നാണ് ഭാര്യയുടെ ഇളയ സഹോദരിയെ ആക്രമിച്ചത്. മകളുടെ കരച്ചില്‍ കേട്ട് എത്തിയ അമ്മായി അമ്മയുടെ തലക്കും കാലിനും ചുറ്റിക കൊണ്ട് മര്‍ദിച്ചു.
ബഹളം കേട്ട് എത്തിയ അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആളുകള്‍ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
Next Story
Adjust Story Font
16

