Quantcast

'വിദ്യാര്‍ഥിയായിരിക്കെ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയയാളാണ് വീണാ ജോര്‍ജ്, മന്ത്രിയുടെത് അഭിനയം': ഒ.ജെ ജനീഷ്

പ്രതിഷേധവുമായി കടന്നുവെന്ന ഒരാൾപോലും മന്ത്രിയുടെ തൊട്ടടുത്തേക്ക് എത്തിയിട്ടില്ലെന്നും ഒ.ജെ ജനീഷ്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-02-25 15:51:14.0

Published:

25 Feb 2026 8:40 PM IST

വിദ്യാര്‍ഥിയായിരിക്കെ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയയാളാണ് വീണാ ജോര്‍ജ്, മന്ത്രിയുടെത് അഭിനയം: ഒ.ജെ ജനീഷ്
X

തൃശൂര്‍: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകരാരും ആക്രമിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്. മന്ത്രിയുടെത് അഭിനയമാണെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ ഒ.ജെ ജനീഷ് പറഞ്ഞു. കണ്ണൂരില്‍ കെഎസ്‌യു പ്രതിഷേധത്തില്‍ മന്ത്രിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'വിദ്യാര്‍ഥിയായിരുന്ന കാലഘട്ടത്തില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മോണോ ആക്ടിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയയാളാണ് വീണാ ജോര്‍ജ്. സോഷ്യല്‍ മീഡിയയിലൊക്കെ ആ കാലഘട്ടത്തെ ചിത്രം ഇപ്പോഴും സജീവമാണ്. വര്‍ഷങ്ങള്‍ പിന്നിട്ട് മാധ്യമപ്രവര്‍ത്തനവും കഴിഞ്ഞ് സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ മന്ത്രിയായിട്ടും ഇപ്പോഴും അഭിനയം കൈവിട്ടുപോയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് കണ്ണൂരിലെ സംഭവങ്ങള്‍'- ഒ.ജെ ജനീഷ് പറഞ്ഞു.

പ്രതിഷേധവുമായി കടന്നുവെന്ന ഒരാൾപോലും മന്ത്രിയുടെ തൊട്ടടുത്തേക്ക് എത്തിയിട്ടില്ല. വിരലിലെണ്ണാവുന്ന പ്രതിഷേധക്കാരെ പൊലീസുകാർ പിടിച്ചുവെക്കുന്ന കാഴ്ചയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. അതേസമയം തന്നെ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ മന്ത്രിയേയും തടയുന്നതും കാണാം. ആരാണ് അക്രമിക്കാൻ പോയത്, കെഎസ്‌യുക്കാരാണോ അതോ മന്ത്രിയാണോ? ഒ.ജെ ജനീഷ് ചോദിച്ചു.

Watch Video


TAGS :

Next Story