Quantcast

മണിപ്പൂർ ഐക്യദാർഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചയാളെ പുറത്താക്കി യൂത്ത് ലീഗ്

യൂത്ത് ലീഗ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച പരിപാടിയിലാണ് വിദ്വേഷ മുദ്രാവാക്യം ഉയര്‍ന്നത്

MediaOne Logo

Web Desk

  • Published:

    26 July 2023 5:59 AM GMT

youth league expelled worker for hate slogan
X

കോഴിക്കോട്: മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചയാളെ പുറത്താക്കി യൂത്ത് ലീഗ്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ അബ്ദുൾ സലാമിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു. യൂത്ത് ലീഗ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച പരിപാടിയിലാണ് വിദ്വേഷ മുദ്രാവാക്യം ഉയര്‍ന്നത്.

ലീഗിന്‍റെ ആശയങ്ങൾക്ക് വിരുദ്ധമായ രീതിയില്‍ വിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർട്ടി കണക്കാക്കുന്നതെന്ന് പി.കെ ഫിറോസ് പ്രതികരിച്ചു. അതിനാല്‍ മുദ്രാവാക്യം വിളിച്ചയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഇന്നലെ (25-07-2023) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മണിപ്പൂർ ഐക്യദാർഢ്യ ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ചു നൽകിയതിൽ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർട്ടി കണക്കാക്കുന്നത്. ആയതിനാൽ മുദ്രാവാക്യം വിളിച്ച് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ അബ്ദുൾ സലാമിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നു.


TAGS :

Next Story